Advertisement

മലയാളി ബിഎസ്എഫ് ഉദ്യോഗസ്ഥൻ 47 ലക്ഷം രൂപയുമായി ആലപ്പുഴയിൽ പിടിയിൽ

January 31, 2018
0 minutes Read
money 100 crore money cinema producer included

മലയാളിയായ ബിഎസ്എഫ് ഉദ്യോഗസ്ഥനെ 47 ലക്ഷം രൂപയുമായി ആലപ്പുഴയിൽ സിബിഐ പിടികൂടി. പത്തനംതിട്ട സ്വദേശി ജിബു മാത്യുവിനെയാണ് കൊച്ചിയിൽനിന്നുള്ള സി.ബി.ഐ.സംഘം പിടികൂടിയത്. ഷാലിമാർ എക്‌സ്പ്രസ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണു ബിഎസ്എഫ് കമാൻഡറായ ജിബു ഡി.മാത്യുവിനെ ട്രെയിനിൽനിന്നിറക്കി കസ്റ്റഡിയിലെടുത്തത്. സമീപമുള്ള സ്വകാര്യ ഹോട്ടലിൽ ചോദ്യം ചെയ്തു വരുകയാണ്.

കയ്യിലുണ്ടായിരുന്ന ബാഗ് തുറന്നു പരിശോധിക്കണമെന്നു സിബിഐ ആദ്യം ആവശ്യപ്പെട്ടപ്പോൾ ജിബു വിസമ്മതിച്ചു. പിന്നീടു ബലമായി നടത്തിയ പരിശോധനയിൽ വലിയ ട്രോളി ബാഗിൽ പ്ലാസ്റ്റിക് കവറിൽ പണം സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top