Advertisement

മൊബൈലിൽ സംസാരിച്ച് റോഡ് മുറിച്ചു കടന്നാൽ ഇനി മുതൽ പെറ്റികേസ്

January 31, 2018
Google News 1 minute Read
crossing road

മൊബൈലിൽ സംസാരിച്ച് റോഡ് മുറിച്ച് കടന്നാൽ ഇനി മുതൽ പെറ്റികേസ് ചാർജ്ജ് ചെയ്യും. റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല റോഡ് സേഫ്റ്റി ആക്‌സിഡന്റ് റിവ്യു കമ്മിറ്റി യോഗത്തിലാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഫോണിൽ സംസാരിച്ച് റോഡ് മുറിച്ച് കടക്കുക വഴി നിരവധി അപകടങ്ങൾ ഉണ്ടാകുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്ന അവസരത്തിലാണ് പുതിയ നടപടി എടുക്കാൻ അധികൃതർ തയ്യാറാകുന്നത്.

കൂടാതെ വാഹന പരിശോധന കർശനമാക്കാനും ദേശീയപാതയുടെ വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

crossing road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here