Advertisement

എ ഐ ക്യാമറ ഇടപാട്: ഉപകരാറില്‍ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ലൈറ്റ് മാസ്റ്റര്‍ എം ഡി

May 4, 2023
Google News 3 minutes Read
light master md james palamattom on ai camera deal

എഐ ക്യാമറ ഇടപാടില്‍ വെളിപ്പെടുത്തലുമായി ലൈറ്റ് മാസ്റ്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് പാലമറ്റം. എ ഐ ക്യാമറ ഇടപാടില്‍ സുതാര്യത ഇല്ലായിരുന്നുവെന്നും അതാണ് ഉപകരാറില്‍ നിന്ന് പിന്മാറാന്‍ കാരണമായതെന്നും ജെയിംസ് ട്വന്റിഫോറിനോട് പറഞ്ഞു. ( light master md james palamattom on ai camera deal)

75 കോടി മുടക്കണമെന്ന് പ്രസാഡിയോ കമ്പനി എംഡി രാംജിത്ത് ആവശ്യപ്പെട്ടുവെന്നാണ് ജെയിംസ് പറയുന്നത്. മുഴുവന്‍ തുകയും മുടക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് തങ്ങള്‍ പിന്മാറിയത്. ട്രോയിസില്‍ നിന്ന് തന്നെ ക്യാമറ വാങ്ങണമെന്ന് പ്രസാഡിയോ സമ്മര്‍ദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Read Also: AI ക്യാമറ പദ്ധതിയുമായും SRIT യുമായും ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി

പദ്ധതി വിജയകരമാകില്ലെന്ന് രണ്ട് ബാങ്കുകള്‍ വിലയിരുത്തിയെന്നും ജെയിംസ് പറഞ്ഞു. ഇതിനാല്‍ ബാങ്കുകള്‍ പണം നല്‍കിയില്ലെന്നും ജെയിംസ് പറയുന്നു. കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത് എസ്ആര്‍ഐടിയ്ക്കായിരുന്നു. പിന്നീട് എസ്ആര്‍ടിഐ ഒരു കണ്‍സോഷ്യം ഉണ്ടാക്കിയിരുന്നു. ഇതില്‍ ആദ്യം ഉണ്ടായ കമ്പിനികളില്‍ ഒന്നായിരുന്നു ലൈറ്റ് മാസ്റ്റര്‍.

Story Highlights: light master md james palamattom on ai camera deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here