ഷാരൂഖ് ഖാന്റെ നൂറു കോടി വിലമതിപ്പുള്ള ഫാം ഹൗസ് കണ്ടുകെട്ടി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അലിബാഗിലെ ഒഴിവുകാല വസതി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.
കാർഷികാവശ്യത്തിനായി വാങ്ങിയ കൃഷി ഭൂമിയിലാണ് അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിയിൽ നടപടി കൈക്കൊണ്ടിരിക്കുന്നത്.
ഏകദേശം 14.67 കോടി രൂപ മൂല്യം കാണിച്ചിരിക്കുന്ന സ്വപ്ന സൗധത്തിനു അതിന്റെ അഞ്ചിരട്ടിയെങ്കിലും വിലയുണ്ടാകുമെന്നാണ് ഇൻകം ടാക്‌സ് വകുപ്പ് കണക്കാക്കുന്നത്. ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള നിയമപ്രകാരമാണ് ഫാം ഹൗസ് കണ്ടുകെട്ടിയത്.
മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അലിബാഗിൽ 19,960 ചതുരശ്ര അടി സ്ഥലത്താണ് ഷാരൂഖ് ഫാം ഹൗസ് പണി കഴിപ്പിച്ചത്. ആഡംബര സൗകര്യങ്ങളുള്ള ഫാം ഹൌസിൽ ഹെലി പാഡും , വിശാലമായ നീന്തൽക്കുളവും സ്വകാര്യ കടൽത്തീരവുമെല്ലാം തീരദേശ സംരക്ഷണ നിയമം കാറ്റിൽ പറത്തിയാണ് പണി കഴിപ്പിച്ചിരിക്കുന്നതെന്നാണ് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജന്മദിനാഘോഷങ്ങൾക്കും, ആഡംബര പാർട്ടികൾക്കുമാണ് ഷാരൂഖ് ഖാനും ഗൗരിയും അലിബാഗിലെ ഫാം ഹൌസ് ഉപയോഗിച്ചിരുന്നത്.
SRK Alibaug Farmhouse Attached by Income Tax Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here