Advertisement

വിവാഹ ശേഷം ഭാവന വീണ്ടും സിനിമാ തിരക്കിലേക്ക്

February 1, 2018
Google News 0 minutes Read
bhavana

വിവാഹത്തിന് ശേഷം നടി ഭാവന വീണ്ടും സിനിമാ തിരക്കുകളിലേക്ക്. ജനുവരി 22നായിരുന്നു ഭാവനയുടേയും നവീന്റേയും വിവാഹം നടന്നത്. ഫെബ്രുവരി ഒമ്പതോടെ ഭാവന വീണ്ടും സിനിമ സെറ്റില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഇന്‍സ്പെക്ടര്‍ വിക്രം എന്ന സിനിമയിലാണ് ഭാവന വിവാഹശേഷം ആദ്യമായി അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഭാവന ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കന്നഡ ചിത്രമാണിത്. പ്രാജ്വാള്‍ ദേവ്രാജ് നായകനാകുന്ന ചിത്രം നരസിംഹ സംവിധാനം ചെയ്യും. ജനുവരി 27വാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആദം ജോണാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം. പൂനീത് രാജ് കുമാര്‍ നായകനായ തഗരു എന്ന ഭാവനയുടെ ചിത്രം ഈ മാസം റിലീസ് ചെയ്യും. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഭാവനയുടെ വിവാഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here