Advertisement

‘ഇത് വെറും തിരഞ്ഞെടുപ്പ് തന്ത്രം’: കേന്ദ്ര ബജറ്റിന് പരക്കെ വിമര്‍ശനം

February 1, 2018
Google News 0 minutes Read
Arun Jaitely

ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ശിവസേനയും രംഗത്ത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മാത്രം നടത്തിയ ബജറ്റാണിതെന്ന് ഇരു പാര്‍ട്ടികളും വിമര്‍ശിച്ചു. കാര്‍ഷകരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രത്യേക മമത കാണിച്ച് ബജറ്റ് ഒരുക്കിയത് വോട്ട് രാഷ്ട്രീയത്തെ മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അനവസരത്തില്‍ നടത്തുന്ന വാചകമടിയാണ് ബജറ്റില്‍ നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നിശിതമായി വിമര്‍ശിച്ചു. ധ​ന​മ​ന്ത്രി ധ​ന​കാ​ര്യ​നി​യ​ന്ത്ര​ണ പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഈ ​പ​രാ​ജ​യം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു​മാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യ പി.​ചി​ദം​ബ​ര​ത്തി​ന്‍റെ ബ​ജ​റ്റി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്ന് പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ഭരണത്തില്‍ കിട്ടികൊണ്ടിരിക്കുന്ന തിരിച്ചടികള്‍ കാരണം ഇത്തരത്തിലൊരു ബജറ്റ് ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതാണെന്നും ശിവസേനയും കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here