Advertisement

സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകരുടെ മിനിമം വേതനം ഉറപ്പാക്കുന്ന അന്തിമ വിജ്ഞാപനം ഉടൻ

February 1, 2018
Google News 1 minute Read
minimum wages for people in viual media

സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകരുടെ മിനിമം വേതനം ഉറപ്പാക്കുന്ന അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് തൊഴിൽ മന്ത്രി ടിപി രാമകൃഷണൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ദൃശ്യമാധ്യമ സ്ഥാപനങ്ങളിലും അരാജകത്വമാണെന്നും, തൊഴിൽ സുരക്ഷിതത്വമില്ലെന്നും ചൂണ്ടിക്കാട്ടി കെവി അബ്ദുൾ ഖാദറാണ് സബ്മിഷൻ കൊണ്ടുവന്നത്.

ദൃശ്യമാധ്യമങ്ങൾക്കായി വർക്കിങ്ങ് ജേർണലിസ്റ്റ് ആക്റ്റ് മാതൃകയിൽ പ്രത്യേക ആക്റ്റ് നടപ്പാക്കണമെന്നും അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു. കേരളാ ഷോപ് സ് ആന്റ് എസ്റ്റാബ്ലിഷ് മെന്റ് ആക്റ്റിനു കീഴിലാണ് ദൃശ്വ മാധ്യമ പ്രവർത്തകരെന്ന് മന്ത്രി പറഞ്ഞു. മിനിമം വേതന പട്ടികയുടെ ആദ്യ വിജ്ഞാപനം കഴിഞ്ഞ സെപ്റ്റംബറിൽ ഇറക്കിയ തായും ടിപി രാമകൃഷണൻ പറഞ്ഞു.

minimum wages for people in viual media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here