Advertisement

ക്യാപ്റ്റനാണ് താരം!!!; ഇന്ത്യന്‍ വിജയം ആറ് വിക്കറ്റിന്

February 2, 2018
Google News 1 minute Read
Virat 5

ഡര്‍ബനില്‍ നടന്ന സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ വിജയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാടിനൊപ്പം. ക്യാപ്റ്റന്‍ ഡുപ്ലിസിസിന്റെ സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 269 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മൂര്‍ച്ചയേറിയ ഇന്നിംഗ്‌സിന്റെ കരുത്തില്‍ നാല് വിക്കറ്റിന് വിജയതീരമണഞ്ഞു. വിരാട് കോഹ്‌ലി 112 റണ്‍സ് നേടി. 79 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയുടെ ഇന്നിംഗ്‌സാണ് കോഹ്‌ലിയെ തുണച്ചത്. നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങിയ രഹാനെ ഗംഭീര പ്രകടനമാണ് ക്യാപ്റ്റനൊപ്പം കാഴ്ചവെച്ചത്. ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് ആര് വേണമെന്ന് ഇനിയും വേവലാതിപെടുന്ന ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെ മികച്ച ഉത്തരമാണ്. 45.3 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം കുറിച്ചത്. ഇന്ത്യയെ വിജയത്തിന് അരികില്‍ എത്തിച്ച ശേഷമാണ് കോഹ്‌ലിയും രഹാനെയും പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 120 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സിന്റെ കരുത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സ് നേടിയത്. ആദ്യ മത്സരത്തിലെ വിജയത്തോടെ ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here