Advertisement

36 വർഷമായി പിങ്ക് നിറം മാത്രം ധരിക്കുന്ന സ്ത്രീ; ഇതിന് പിന്നിലെ കാരണം ഇതാണ്

February 2, 2018
2 minutes Read
lady wears only pink colour for the past 36 years

നമുക്കെല്ലാം കാണും ഒരു ഇഷ്ട നിറം..എന്നാൽ ആ ഇഷ്ടം ഒരുതരം ഭ്രാന്തായി മാറിയാലോ ? അതാണ് കേയ് സേറ എന്ന യുവതിക്ക് സംഭവിച്ചത്. ഈ പിങ്ക് ഭ്രമം കാരണം മൂന്ന് പതിറ്റാണ്ടിലേറെയായി പിങ്ക് നിറത്തിലുള്ള വസ്ത്രം മാത്രമാണ് കേസ് സേറ ധരിക്കുന്നത്.

ധരിക്കുന്ന വസ്ത്രം മാത്രമല്ല കേസ് സേറയ്ക്ക് ചുറ്റുമുള്ള എല്ലാത്തിനേയും പിങ്കിൽ മുക്കിയിരിക്കുകയാണ് ‘ഹോളിവുഡിലെ പിങ്ക് ലേഡി’ എന്ന പേരിൽ അറിയപ്പെടുന്ന ഇവർ.

ധരിക്കുന്ന വസ്ത്രം, നെയിൽ പോളിഷ്, ചെരുപ്പ്, ലിപ്സ്റ്റിക്, സ്വന്തം തലമുടി മുതൽ വീടിന്റെ ചുവരുകൾ, വീട്ടിലെ വസ്തുക്കൾ, കാറ് എന്നിങ്ങനെ കേയ് സേറയ്ക്ക് സ്വന്തമായ എല്ലാത്തിനെയും പിങ്കിൽ മുക്കി സന്തോഷിക്കുകയാണ് ഇവർ.

എന്തിനേറെ വളർത്തുനായയുടെ നിറം പോലും പിങ്ക് നിറമാണ്.

ഒരു നിറം രണ്ടോ മൂന്നോ തവണ ആവർത്തിച്ചുകണ്ടാൽ അരോജകമായി തോന്നുന്ന സ്ഥാനത്താണ് 36 വർഷങ്ങളായി ഈ ‘പിങ്ക്’ നിറത്തിന്റെ മാത്രം ലോകത്ത് കേയ് സാറ ജീവിക്കുന്നത്.

lady wears only pink colour for the past 36 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top