യുവതിയെ മതം മാറ്റിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി

റാന്നി സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയും യുവതിയുടെ ഭര്‍ത്താവുമായ ന്യൂമാഹി സ്വദേശി മുഹമ്മദ് റിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിദ്ദയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹം ചെയ്ത ശേഷം മതംമാറ്റി യുവതിയെ സിറിയയിലേക്ക് കടത്തുകയായിരുന്നു മുഹമ്മദ് റിയാസിന്റെ ലക്ഷ്യമെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. അതേ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. ഒന്‍പത് പേരെ പ്രതിചേര്‍ത്തായിരുന്നു എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിലെ മുഖ്യപ്രതി മുഹമ്മദ് റിയാസ് ആയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here