ഡോ.എൻ ജയദേവൻ മെമ്മോറിയൽ സംസ്ഥാന തല പ്രസംഗ മത്സരം ഈ മാസം 6 ന്

dr N Jayadevan memmorial elocution on feb 6

ഡോ എൻ ജയദേവൻ മെമ്മോറിയൽ സംസ്ഥാന തല ഇന്റർ കോളേജ് പ്രസംഗ മത്സരം (മലയാളം) ഈ മാസം 6 ന് നടക്കും.

ഡോ എൻ ജയദേവന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പൊളിട്ടിക്കൽ സയൻസ് വിഭാഗവും ഡോ എൻ ജയദേവൻ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന മത്സരത്തിൽ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 10,000 രൂപയാണ്. രണ്ടാം സമ്മാനം 5000 രൂപയും, മൂന്നാം സമ്മാനം 3000 രൂപയുമാണ്. കൊല്ലം എസ്എൻ കോളേജ് ജി2 സെമിനാർ ഹോളാണ് വേദി. കൊല്ലം എസ്എൻ കോളേജിലെ പൊളിട്ടിക്കൽ സയൻസ് വിഭാഗത്തിലെ മുൻ അധ്യാപകനായിരുന്നു ഡോ. എൻ ജയദേവൻ.

മത്സരത്തിൽ പങ്കെടുക്കാനായി എത്തുന്ന വിദ്യാർത്ഥികൾ കോളേജ് ഐഡന്റിറ്റി കാർഡുമായി വേദിയിൽ 9.30 ന് എത്തിച്ചേരണം. ഒരു കോളേജിൽ നിന്ന് 2 മത്സരാർത്ഥികൾക്കേ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാം : 8547526642, 9446291643

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top