Advertisement

നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ട്; ഓസ്‌ട്രേലിയയിൽ മലയാളിയുടെ കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു

December 5, 2023
Google News 3 minutes Read

മെൽബൺ : ഓസ്‌ട്രേലിയൻ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന IHNA – IHM കോളേജുകളുടെ ഏഴാമത്തെയും മെൽബൺ CBD യിലെ രണ്ടാമത്തെയുമായ ഐഎച്ച്എൻഎ ക്യാമ്പസ് ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ലീ ഗാർവുഡ് നിർവഹിച്ചു (Chief Executive Officer of Maryvale Private Hospital, Vic.). ചടങ്ങിൽ ഐഎച്ച്എൻഎ സിഇഒ ബിജോ കുന്നുംപുറത്ത് അധ്യക്ഷനായി.

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത് ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് ഐഎച്ച്എൻഎ- ഐഎച്ച്എം. പ്രതിവർഷം അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് 19 വിവിധ വിഷയങ്ങളിലായി ഇവിടെ പഠിക്കാൻ കഴിയുന്നുണ്ട്. ഡിപ്ലോമ നഴ്‌സിംഗ് , മാസ്റ്റർ ഓഫ് നഴ്‌സിംഗ്, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത്.

20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച എംഡബ്ല്യുടി ഗ്ലോബൽ വഴിയായിരുന്നു. തുടർച്ചയായി മൂന്നാം വർഷവും മികച്ച കോളേജിനുള്ള വിക്‌ടോറിയ സർക്കാരിന്റെ അവാർഡ് ഐഎച്ച്എൻഎക്കാണ് ലഭിച്ചത്. ചടങ്ങിൽ ക്യാമ്പസ് മാനേജർ ജിജോ മാത്യു, സൈമൺ ഷ്വെഗെർട്ട്, സജി കുന്നുംപുറത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Story Highlights: 7th campus of Malayalee’s college has started functioning in Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here