Advertisement

ഓസീസിനെ ചുരുട്ടികെട്ടി ദ്രാവിഡിന്റെ കുട്ടികള്‍ ലോകകിരീടത്തില്‍ മുത്തമിട്ടു

February 3, 2018
Google News 1 minute Read
Manjot Kalra

ന്യൂസിലാന്‍ഡിലെ ബേ ഓവലില്‍ നടന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. കങ്കാരുക്കളെ ചുരുട്ടികെട്ടി ഇന്ത്യയുടെ ചുണക്കുട്ടികള്‍ ലോകകിരീടത്തില്‍ മുത്തമിട്ടു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറില്‍ 216 റണ്‍സ് നേടി എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം നേടിയത്. മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്. കല്‍റ 102 ബോളുകളില്‍ നിന്ന് 101 റണ്‍സ് നേടി പുറത്താകാതെ നിന്നു. 47 റണ്‍സ്‌
നേടി പുറത്താകാതെ നിന്ന ഹര്‍വിക് ദേശായി മികച്ച പിന്തുണ നല്‍കി.

നേരത്തേ ഓസീസിന് വേണ്ടി ജോനാഥന്‍ മെര്‍ലോ 76 റണ്‍സ് നേടി ടോപ് സ്‌കോററായി. ഇന്ത്യയുടെ ബോളര്‍മാരായ ഇഷാന്‍ പോറല്‍, ശിവ സിംഗ്, കമലേഷ് നാഗര്‍കോട്ടി, അനുകുല്‍ റോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയതാണ് ഓസീസ് പടയോട്ടത്തെ വെറും 216 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. വിക്കറ്റിനാണ് ഇന്ത്യയുടെ രാജകീയമായ വിജയം. ഇത് നാലാം തവണയാണ് ഇന്ത്യ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് നേടുന്നത്. ഏറ്റവും കൂടുതല്‍ തവണ അണ്ടര്‍-19 ലോകകപ്പ് കിരീടം ചൂടുന്ന ക്രിക്കറ്റ് ടീം ഇന്ത്യയാണ്. മൂന്ന് തവണ കിരീടം ചൂടിയ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. 2012ന് ശേഷം ഈ വര്‍ഷമാണ് ഇന്ത്യ കിരീടം ചൂടുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡാണ് അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here