Advertisement

‘ടീം ഇന്ത്യയെ നിങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും’; മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ സന്ദേശത്തില്‍ വീകാരധീനനായി ഗംഭീര്‍

July 27, 2024
Google News 2 minutes Read
Rahul dravid Goutam Gambir

ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേറ്റെടുത്തതിന് ശേഷം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനൊരുങ്ങവെ ഗൗതം ഗംഭീറിന് മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ സന്ദേശം. വൈകാരികമായി ആശംസയോട് പ്രതികരിച്ചിരിക്കുകയാണ് ഗംഭീര്‍. ദ്രാവിഡിന്റെ അപ്രതീക്ഷിത സന്ദേശം വന്നതോടെ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണ് ഗംഭീര്‍. ബി.സി.സി.ഐയാണ് എക്‌സില്‍ ഇതിന്റെ വിഡിയോ പങ്കുവെച്ചത്. ഇന്ത്യന്‍ ടീമി?നൊപ്പമുള്ള തന്റെ സഞ്ചാരം അനുസ്മരിച്ച ദ്രാവിഡ് പുതിയ പ്രതീക്ഷകള്‍ പങ്കുവെക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.

Read Also: ടീം ഇന്ത്യയ്ക്ക് വീരോചിത വരവേല്‍പ്പ്; മഴയേയും വകവയ്ക്കാത്ത ജനസാഗരം; 125 കോടിയുടെ ചെക്ക് കൈമാറി ബിസിസിഐ

‘ഹലോ ഗൗതം… ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന ലോകത്തിലെ ഏറ്റവും ആവേശകരമായ ജോലിയിലേക്ക് സ്വാഗതം. സ്വപ്നങ്ങള്‍ക്കതീതമായ രീതിയില്‍ ഇന്ത്യന്‍ ടീമുമായുള്ള എന്റെ ജീവിതം അവസാനിപ്പിച്ചിട്ട് മൂന്നാഴ്ചയാകുന്നു. ടീമിനൊപ്പമുള്ള എന്റെ ഓര്‍മകളും സൗഹൃദങ്ങളും മറ്റെന്തിനേക്കാളും ഞാന്‍ നിധിപോലെ സൂക്ഷിക്കും. നിങ്ങള്‍ ഇന്ത്യന്‍ പരിശീലകന്റെ ദൗത്യം ഏറ്റെടുക്കുമ്പോള്‍, അതേ അനുഭവം തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ സ്‌ക്വാഡിലും പൂര്‍ണ ഫിറ്റായ കളിക്കാരുടെ ലഭ്യത നിങ്ങള്‍ക്ക് ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ. നിങ്ങള്‍ക്കറിയാവുന്നതുപോലെ, പരിശീലകരെന്ന നിലയില്‍ നമ്മള്‍ യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ അല്‍പം കൂടി വിവേകവും മിടുക്കും കാണിക്കേണ്ടതുണ്ട്. നിങ്ങളുടെ സഹപ്രവര്‍ത്തകനെന്ന നിലയില്‍, മൈതാനത്ത് നിങ്ങള്‍ എല്ലാം നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ ബാറ്റിങ് പങ്കാളിയും സഹ ഫീല്‍ഡറും എന്ന നിലയില്‍, നിങ്ങളുടെ സഹിഷ്ണുതയും കീഴടങ്ങാന്‍ ഒരുക്കമല്ലാത്ത മനോഭാവവും ഞാന്‍ കണ്ടിട്ടുണ്ട്. ഐ.പി.എല്‍ സീസണുകളിലെല്ലാം വിജയിക്കാനുള്ള നിങ്ങളുടെ അഭിനിവേശവും യുവതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും ഫീല്‍ഡില്‍ നിങ്ങളുടെ ടീമില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുപ്പിക്കാനുള്ള ശ്രമങ്ങളുമെല്ലാം ഞാന്‍ മനസിലാക്കിയിട്ടുണ്ട്’ എന്നാണ് ബിസിസിഐ എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലുള്ളത്. -ദ്രാവിഡ് പറഞ്ഞു.

Read Also: ‘1.4 ബില്യൺ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങൾ നീലപ്പടയുടെ ചുമലിലാണ്, രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി’; ​ഗംഭീർ

‘ഏറ്റവും മോശം സമയങ്ങളില്‍ പോലും, നിങ്ങള്‍ ഒരിക്കലും തനിച്ചായിരിക്കില്ല. നിങ്ങള്‍ക്ക് കളിക്കാര്‍, മുന്‍ താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, മാനേജ്മെന്റ് എന്നിവരുടെ പിന്തുണ നിങ്ങള്‍ക്കുണ്ടായിരിക്കും. ഗൗതം, നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. നിങ്ങള്‍ ഇന്ത്യന്‍ ടീമിനെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്’ എന്ന് കൂടി ദ്രാവിഡ് സന്ദേശത്തിന് അവസാനം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ദ്രാവിഡിന്റെ സന്ദേശത്തോട് ഗംഭീര്‍ വൈകാരികമായാണ് പ്രതികരിച്ചിരിക്കുന്നത്. ഞാന്‍ എപ്പോഴും നോക്കിക്കാണുന്ന താരത്തില്‍ നിന്ന് ലഭിച്ച സന്ദേശത്തോട് ഏത് വിധം പ്രതികരിക്കണമെന്ന് എനിക്കറിയില്ല. ഏറ്റവും നിസ്വാര്‍ഥനായ ക്രിക്കറ്റ് കളിക്കാരനും ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമായതെല്ലാം നല്‍കുകയും ചെയ്തയാളാണ് രാഹുല്‍. ഞാന്‍ സാധാരണയായി വളരെയധികം വികാരാധീനനാകാറില്ല, എന്നാല്‍ ഈ സന്ദേശം തന്നെ വളരെയധികം വികാരഭരിതനാക്കിയെന്ന് ഗംഭീര്‍ സൂചിപ്പിച്ചു. തികഞ്ഞ സത്യസന്ധതയോടെയും സുതാര്യതയോടെയും എനിക്കെന്റെ ജോലി ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗംഭീര്‍ രാഹുല്‍ ദ്രാവിഡിന്റെ ആശംസേയോട് പ്രതികരിക്കവെ പറഞ്ഞു.

Story Highlights : Rahul Dravid congratulates Gautam Gambhir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here