‘1.4 ബില്യൺ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങൾ നീലപ്പടയുടെ ചുമലിലാണ്, രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി’; ഗംഭീർ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ശേഷം പ്രതികരിച്ച് ഗൗതം ഗംഭീർ. ‘ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
തെപ്പി വ്യത്യസ്തമാണെങ്കിലും തിരിച്ചുവരാനായതിൽ അഭിമാനിക്കുന്നുവെന്നും ഗംഭീർ വ്യക്തമാക്കി. ത്രിവർണപതാകയുടെ ചിത്രമാണ് അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.
‘ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. തൊപ്പി വ്യത്യസ്തമാണെങ്കിലും തിരിച്ചുവരാനായതിൽ അഭിമാനിക്കുന്നു. എന്നാൽ എന്റെ ലക്ഷ്യം എല്ലായ്‌പ്പോഴും ഒന്നുതന്നെയാണ്. എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാകണം.1.4 ബില്യൺ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങൾ നീലപ്പടയുടെ ചുമലിലാണ്. ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും”—ഗൗതം ഗംഭീർ പറഞ്ഞു.
Story Highlights : Gautam Gambir Appointed as Indian Cricket Head Coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here