Advertisement

ബുമ്ര ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾ

1 day ago
Google News 2 minutes Read
bumbrah

പരാജയങ്ങളുടെ പടുക്കുഴിയായ ബിർമിങ്ഹാമിലെ എജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ പ്രതീക്ഷകളേക്കാൾ ഏറെ ആശങ്കകൾ ആണ്. ആദ്യ ടെസ്റ്റിൽ അഞ്ച് സെഞ്ചുറികൾ അടങ്ങുന്ന റൺ മഴ പെയ്യിച്ചെങ്കിലും ജസ്പ്രീത് ബുമ്രയുടെ ഒറ്റയാൾ പോരാട്ടത്തിനപ്പുറം ഒന്നും തന്നെ ചെയ്യാൻ ഇന്ത്യൻ ബൗളർ നിരക്ക് കഴിഞ്ഞിരുന്നില്ല. ബൗളർ നിരയുടെ പിന്തുണയില്ലാതെ ഏറെ നിരാശ നിറഞ്ഞ തോൽവിയിലേക്കായിരുന്നു ഇന്ത്യൻ പടയുടെ നീക്കം.

തൊണ്ണൂറിലെ സച്ചിൻ എന്ന് തന്നെ വിശേഷിപ്പിക്കണം ഇന്നത്തെ ബുംറയെ. കാരണം അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ന് ഇന്ത്യയെ പിടിച്ചു നിർത്തുന്നത്. എജ്ബാസ്റ്റൻ ഗ്രൗണ്ടിലെ കളിയേക്കാളും ലോർഡ്‌സിലെ മൂന്നാം ടെസ്റ്റിൽ തങ്ങളുടെ വജ്രായുധമായി ജസ്പ്രീത് ബുമ്രയെ ഉപയോഗിക്കും എന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുബ്മാൻ ഗിൽ പറഞ്ഞുവെക്കുന്നു.

ആദ്യ ടെസ്റ്റിൽ മറ്റ് ബൗളർമാരുടെ പിന്തുണക്കുമപ്പുറം പോരാട്ടവീര്യം കൊണ്ട് മാത്രം പോരാടിയ ഏക ബൗളർ ആയിരുന്നു ജസ്പ്രീത് ബുമ്ര. ഫോർമാറ്റും പിച്ചും എതിരാളികളും മാറി മാറി വന്നാലും ഇന്ത്യൻ നിരയിൽ മാറ്റമില്ലാത്ത പേര്. എന്നാൽ ഇന്ന്, ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ബുമ്രയെ ഒഴിവാക്കിയുള്ള ലൈനപ്പ് പുറത്തു വന്നിരിക്കുകയാണ്. ദുർബലമായ മധ്യനിര ബാറ്റർമാരും, ബുമ്രയെ മാത്രം ആശ്രയിച്ചു നിൽക്കുന്ന ബൗളർ നിരയും ഇന്ത്യയെ ആശങ്കയിൽ ആഴ്ത്തുമ്പോഴാണ് ബുമ്രയുടെ മാറ്റം എന്നത് ആരാധകർക്കിടയിൽ ആശങ്കയേറുന്നു. ബുമ്രയോടൊപ്പം ശാർദൂൽ താക്കൂറിനെയും, സായ് സുദർശനെയും ലൈനെപ്പിൽ നിന്ന് മാറ്റികൊണ്ട് വാഷിംഗ്‌ടൺ സുന്ദറും, ആകാശ് പ്രദീപും അടങ്ങുന്ന നിരയാണ് ഇന്ന് രണ്ടാം ടെസ്റ്റിന് കളത്തിൽ ഇറങ്ങുന്നത്.

Story Highlights : India to play second Test against England today; Jasprit Bumrah will not be available to play

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here