Advertisement

ടീം ഇന്ത്യയ്ക്ക് വീരോചിത വരവേല്‍പ്പ്; മഴയേയും വകവയ്ക്കാത്ത ജനസാഗരം; 125 കോടിയുടെ ചെക്ക് കൈമാറി ബിസിസിഐ

July 4, 2024
Google News 3 minutes Read
BCCI handover INR 125 crore cheque to T20 World Cup champion Indian team

വിശ്വവിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് വൈകാരിക വരവേല്‍പ്പ്. മഴയെ പോലും അവഗണിച്ച് ജനസഹസ്രങ്ങളാണ് വിക്ടറി പരേഡില്‍ പങ്കെടുത്ത്. പിന്നാലെ വാങ്കഡെ സ്റ്റഡിയത്തില്‍ നടന്ന ചടങ്ങില്‍ ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപ പാരിതോഷികം ബിസിസിഐ കൈമാറി. (BCCI handover INR 125 crore cheque to T20 World Cup champion Indian team)

മഴയെ പോലും അവഗണിച്ച് ലോകചാമ്പ്യന്മാര്‍ക്ക് മുമ്പില്‍ മുംബൈ സന്തോഷക്കടലാണ് ഒരുക്കിയത്. സ്‌നേഹവായ്പുകളേകാന്‍ മുംബൈ മറൈന്‍ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും പതിനായിരക്കണക്കിന് പേരാണ് എത്തിയത്. ആരാധകരുടെ തിക്കുംതിരക്കുംമൂലം ടീം നരിമാന്‍ പോയിന്റിലെത്താന്‍ മണിക്കൂറുകളോളം വൈകി. ഒരുഘട്ടത്തില്‍ ഇനിയാരും മെൈറന്‍ ഡ്രൈവിലേക്ക് എത്തരുതെന്ന് മുംബൈ പോലീസിന് അറിയിപ്പ് നല്‍കേണ്ടിവന്നു. ഒടുവില്‍ ആരാധകരുടെ സ്‌നേഹക്കടലിലേക്ക് ചാമ്പ്യന്മാരെത്തി. തുറന്ന ബസില്‍ ആരാധകരോടൊപ്പം ലോകകപ്പ് വിജയം ആഘോഷമാക്കി ടീം ഇന്ത്യ നീങ്ങി.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

വിക്ടറി പരേഡിന് ശേഷം ടീമിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ബിസിസിഐ ആദരം നല്‍കി. അഭിമാന നിമിഷമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ആരാധക പിന്തുണയ്ക്ക് പരിശീലകന്‍ ദ്രാവിഡും വിരാട് കോലിയും ജസ്പ്രിത് ബുംറയുമെല്ലാം നന്ദി അറിയിച്ചു. പിന്നാലെ ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപയുടെ പാരിതോഷികം കൈമാറി.

Story Highlights : BCCI handover INR 125 crore cheque to T20 World Cup champion Indian team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here