രണ്ട് പതിറ്റാണ്ടിലേറെയായി ഒരു വിരൽ പോലും അനക്കാനാകാതെ ജീവിക്കുകയാണ് ഇയാൾ

മരവിച്ച് വിറകുകൊള്ളിപോലെയായ കൈകൾ, കാലുകൾ മരവിച്ച് പാദങ്ങൾ ചേർന്ന് വളഞ്ഞ് പൂജ്യം ആകൃതിയിൽ, തല അനങ്ങില്ല, എന്തിനേറെ വിരലുകൾ പോലും അനങ്ങില്ല…രണ്ട് പതിറ്റാണ്ടിലേറെയായി ഈ അവസ്ഥയിലാണ് 55 കാരനായ മുനീർ കഴിയുന്നത്. ഒരു ബസ് അപകടമാണ് മുനീറിനെ ഈ അവസ്ഥയിലാക്കിയത്.
24 വർഷങ്ങൾക്ക് മുമ്പായിരുന്നു അത് സംഭവിച്ചത്. 1994 ൽ. കൂട്ടുകാരുമൊത്ത് പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇന്തോനേഷ്യൻ സ്വദേശിയായ മസ് തസുൽ മുനീർ. അപ്പോഴാണ് തന്റെ ബസിന് കുറുകെ ഒരു നായ ചാടിയത്. നായയെ രക്ഷിക്കാൻ ബസ് വെട്ടിച്ചുവെങ്കിലും മദ്യപിച്ചിരുന്ന മുനീറിന്റെ നിയന്ത്രണം വിട്ടുപോയി. ബസ് മറിഞ്ഞു. രണ്ട് വട്ടം മലക്കം മറിഞ്ഞ ബസ്സിൽ നിന്നും മുനീർ തെറിച്ച് പുറത്തേക്ക് വീണു. പിന്നീട് മുനീർ കണ്ണ് തുറക്കുന്നത് ആശുപത്രിയിലാണ്.
മാസങ്ങളോളം മുനീർ ആശുപത്രി കിടക്കിയൽ ജീവനുവേണ്ടി പൊരുതി. ഒടുവിൽ ഒരു വിരൽ പോലും അനക്കാനാകാതെ ജീവൻ മാത്രം നിലനിർത്താൻ മാത്രമേ ആശുപത്രി അധികൃതർക്ക് സാധിച്ചുള്ളു. എന്നിരുന്നാലു മുനീറിനെ പൂർവസ്ഥിതിയിലാക്കാൻ അവർ ചികത്സ തുടർന്നുകൊണ്ടിരുന്നു.
പക്ഷേ മുനീറിന് വൈദ്യശാസ്ത്രത്തിലുള്ള പ്രതീക്ഷ അസ്തമിച്ച് തുടങ്ങിയിരുന്നു. പതിയ അയാൾ പ്രർത്ഥനയിലൂടെ രോഗശാന്തി നൽകുമെന്ന് അവകാശപ്പെടുന്ന സിദ്ധവൈദ്യന്മാരുടെ അടുത്ത് അഭയം പ്രാപിച്ചു. മദ്യപിച്ച് വണ്ടിയോടിച്ചതാണ് മുനീർ തന്റെ ജീവിത്തതിൽ ചെയ്ത ആദ്യത്തെ ഏറ്റവും വലിയ തെറ്റെങ്കിൽ, വൈദ്യശാസ്ത്രത്തിൽ നിന്നും തിരിഞ്ഞ് അശാസ്ത്രീയ മാർഗങ്ങളിൽ അഭയം പ്രാപിച്ചതായിരുന്നു രണ്ടാമത്തെ വലിയ തെറ്റ്…എന്നാൽ മുനീറിനെ അവരും ഒടുവിൽ കൈയ്യൊഴിഞ്ഞു.
അപകടം നടക്കുമ്പോൾ മുനീറിനെ കാത്ത് നാല് മക്കളാണ് വീട്ടിൽ ഉണ്ടായിരുന്നത്. അതിൽ ഇളയ കുഞ്ഞ് പിറന്നിട്ട് 20 ദിവസമാകുന്നതേ ഉണ്ടായിരുന്നുള്ളു. ഇന്ന് അവരെല്ലാം ചേർന്നാണ് മുനീറിനെ പരിചരിക്കുന്നത്.
അപകടത്തിന്റെ ആഘാതത്തിൽ പലരുടേയും ശരീരം തളർന്നുപോകാറുണ്ട്. എന്നാൽ മുനീറിന്റെ ശരീരത്തിൽ പ്രത്യേക ഇനം വാതരോഗവും ഇതോടൊപ്പം കടന്നുപിടിച്ചു. അതുകൊണ്ടാണ് ശരീരം മരവിച്ച് വിറകുകൊള്ളി പോലെ സ്റ്റിഫായി പോയത്. ഒപ്പം യൂറിക്ക് ആസിഡിന്റെ പ്രശ്‌നങ്ങളുമുണ്ട് മുനീറിന്റെ ശരീരത്തിൽ.
ഇത്രയൊക്കെ ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുമ്പോഴും താൻ എന്നെങ്കിലും എഴുനേറ്റ് നടക്കുമെന്ന ശുഭാപ്തിവിശ്വാസത്തിൽ തന്നെയാണ് മുനീർ ഇന്നും ജീവിക്കുന്നത്.
man left with limbs stiff as wood for two decades
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here