Advertisement

യുവതിയെ മതംമാറ്റാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റിയാസിനെ കൊച്ചിയിലെത്തിക്കും

February 3, 2018
Google News 0 minutes Read
Muslim Lady

മതം മാറ്റി യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇരയായ യുവതിയുടെ ഭര്‍ത്താവ് കൂടിയായ മുഹമ്മദ് റിയാസിനെയാണ് ഇന്ന് കൊച്ചിയിലെത്തിക്കുക. ഇന്നലെ ജിദ്ദയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് വരുന്ന വഴിയാണ് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റിയാസിനെ എന്‍ഐഎ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ എത്തിച്ച ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യല്‍. മാ​ഹി സ്വ​ദേ​ശി​യാ​യ റി​യാ​സി​നും മാ​താ​വ് സീ​ന​ത്തി​നു​മെ​തി​രേ പ​റ​വൂ​ർ പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ്. എ​ൻ​ഐ​എ ചെ​ന്നൈ ഓ​ഫീ​സി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കൊ​ച്ചി​യി​ൽ എ​ത്തി​ക്കു​ന്ന പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. ആ​ലു​വ ഡി​വൈ​എ​സ്പി കെ.​ബി.​പ്ര​ഫു​ല്ല​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ കേ​സി​ലെ മ​റ്റു ര​ണ്ട് പ്ര​തി​ക​ൾ ഇ​പ്പോ​ൾ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.
നി​ർ​ബ​ന്ധി​ച്ച് മ​തം മാ​റ്റി സൗ​ദി​യി​ൽ എ​ത്തി​ച്ച യു​വ​തി​യെ ഐ​എ​സി​ൽ ചേ​ർ​ക്കാ​ൻ സി​റി​യ​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ഗു​ജ​റാ​ത്തി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. സൗ​ദി​യി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ യു​വ​തി പ​രാ​തി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പ​റ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here