പി വി അൻവറിന് വീണ്ടും സ്പീക്കറുടെ കത്ത്

പരിസ്ഥിതി നിയമ ലംഘനങ്ങളിൽ വിശദീകരണം തേടി സ്പീക്കർ വീണ്ടും പി വി അൻവർ എംഎൽഎക്ക് കത്ത് കൽകി. ഒന്നരമാസം മുൻപ് നൽകിയ കത്ത് എംഎൽഎ അവഗണിച്ച സാഹചര്യത്തിലാണ് സ്പീക്കറുടെ ഇടപെടൽ.
നിയമസഭാ പരിസ്ഥിതി സമിതിയംഗമായ പി വി അൻവർ എംഎൽഎ നടത്തിയ പരിസ്ഥിതി നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുൻകെപിസിസി അധ്യക്ഷൻ വിഎം സുധീരനാണ് സ്പീക്കർക്ക് പരാതി നൽകിയത്. നിയമം ലംഘിച്ച എംഎൽഎയെ പരിസ്ഥിതി സമിതിയിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം.
പരാതിക്കടിസ്ഥാനമായ കാര്യങ്ങളിൽ ഒന്നരമാസം മുൻപ് സ്പീക്കർ വിശദീകരണം തേടി. എന്നാൽ സ്പീക്കറുടെ കത്ത് പി വി അൻവർ ഗൗനിച്ചില്ല. വിശദീകരണ കത്തിന് ഇനിയും മറുപടി ലഭ്യമായിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസിൽ നിന്നുള്ള ഈ അറിയിപ്പ് വ്യക്തമാക്കുന്നു. മറുപടി ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പി വി അൻവറിന് കത്ത് നൽകിട്ടുണ്ടെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here