Advertisement

പാര്‍ട്ടി പദവി ദുരുപയോഗം ചെയ്യരുതെന്ന് സീതാറാം യെച്ചൂരി

February 3, 2018
Google News 0 minutes Read
Yechoori 1

പാര്‍ട്ടിയിലെ സ്വാധീനവും പദവികളും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നത് ശരിയല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അത്തരം പ്രവണതകള്‍ മാറ്റണമെന്നും യെച്ചൂരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പരാതിയെ കുറിച്ചും യെച്ചൂരി മാധ്യമങ്ങളോട് സംസാരിച്ചു. പരാതിയെ കുറിച്ച് പാര്‍ട്ടി കൃത്യമായി അന്വേഷിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പിബിയ്ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് വെച്ച് നടന്ന കേസ് ആയതിനാല്‍ അത് അവിടെ തന്നെയാണ് അന്വേഷിക്കേണ്ടതെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here