ആരാധകന്റെ മരണത്തിൽ ദുഃഖം പങ്കുവച്ച് മമ്മൂട്ടിയും ദുൽഖറും

ഒരു ആരാധകരന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖം പങ്കുവച്ച് ദുല്‍ഖറും മമ്മൂട്ടിയും. ഇരുവരും ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് വൈറലാകുകയാണ്. തലശ്ശേരി സ്വദേശി ഹര്‍ഷാദ് പി.കെയാണ് മട്ടന്നൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകനാണ് ഹർഷാദ്.
സന്തോഷവാനും സ്‌നേഹസമ്പന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദ്. അവന്റെ മരണം ഞെട്ടലോടെയാണ് കേട്ടത്. നവമാധ്യമങ്ങളിലൂടെ ഹര്‍ഷാദ് തനിക്ക് നല്‍കിയ പിന്തുണ വിലപ്പെട്ടതാണ്. ഹര്‍ഷാദിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ് ബുക്കിൽ കുറിച്ചത്. ചെറുപ്പക്കാരന്റെ മരണം ഞെട്ടിച്ചു, ആദരാഞ്ജലികള്‍ എന്നായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here