Advertisement

ബിനോയ് കൊടിയേരിയ്ക്ക് ദുബായിൽ യാത്രാ വിലക്ക്

February 5, 2018
Google News 1 minute Read

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാ വിലക്ക്. ബിനോയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്ന ജാസ് ടൂറിസം നൽകിയ കേസിനെ തുടർന്നാണ് നടപടി.  അതേസമയം ബിനോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഇന്നലെ മാറ്റി വച്ചിരുന്നു. ശ്രീജിത്ത് വിജയനെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം മാറ്റി വച്ചത്.

ബിനോയ് അവിടെ കിടക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല. മക്കള്‍ ചെയ്തതിന് അച്ഛന്‍ ഉത്തരവാദിയല്ലെന്നും ബിനീഷ് കൊടിയേരി പറഞ്ഞത്.ഒരു മില്യൺ രൂപയുടെ ഇടപാട് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നാണ് ബിനീഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കേസ് ഒത്തുതീര്‍ക്കാതെ ബിനോയ്ക്ക് ദുബായില്‍ നിന്ന് മടങ്ങാനാവില്ല. പണം നല്‍കുകയോ കേസ് തീര്‍പ്പാക്കുകയോ വേണം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here