Advertisement

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

February 5, 2018
0 minutes Read

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ  പ്രതിഷേധിച്ചു. വണ്ടാനും സ്വദേശി ജിനിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് ജിനി പ്രസവിച്ചത്. ശ്വാസതടസ്സവും വയറു വേദനയും അനുഭവപ്പെട്ട ജിനിയ്ക്ക് ഡോക്ടർ ഗ്യാസ് ട്രെബിളിനുള്ള മരുന്ന് മാത്രമാണ് നൽകിയത്. വേദന കുറയാത്തതിനെ തുടർന്ന് ഇസിജി എടുക്കാൻ കൊണ്ട് പോയ ജിനി ബോധരഹിതയായി വീഴുകയായിരുന്നു. രാവിലെ തന്നെ ജിനി മരിച്ചിരുന്നെന്നും ആശുപത്രി അധികൃതർ ഏറെ വൈകിയാണ് മരണവാർത്ത പുറത്ത് വിട്ടതെന്നും ആരോപണം ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top