‘ആദി’ക്കും രക്ഷയില്ല; സിനിമ വ്യവസായത്തിന് വ്യാധിയായി വ്യാജന്‍

മലയാള സിനിമയിലും വ്യാജ പതിപ്പകള്‍ പുറത്തിറങ്ങുന്നു. തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ജീത്തു ജോസഫ് ചിത്രം ആദിയാണ് വ്യാജ പതിപ്പിന്റെ ഏറ്റവും പുതിയ ഇര. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സാണ് ‘ആദി’ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 26ന് റിലീസ് ചെയ്ത ചെയ്ത ചിത്രം മികച്ച കളക്ഷന്‍ നേടി മുന്നേറുമ്പോഴാണ് വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More