ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഹോബ്‌സ് ആൻഡ് ഷോ ഓൺലൈനിൽ ചോർന്നു

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയുടെ ഏറ്റവും പുതിയ പതിപ്പ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പ്രസന്റ്‌സ്: ഹോബ്‌സ് ആൻഡ് ഷോ’ ഓൺലൈനിൽ ചോർന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ഓൺലൈനിൽ ചോർന്നത്. ചില യൂട്യൂബ് ചാനലുകളിൽ ചിത്രം പ്രത്യക്ഷപ്പെട്ടു. പൈറസി സൈറ്റായ തമിഴ്‌റോക്കേഴ്‌സാണ് ചിത്രം ചോർത്തിയത്. സിനിമ ഓൺലൈനിൽ ചോർന്നത് ഇന്ത്യയിലെ കളക്ഷനെ ബാധിക്കും.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിലെ കഥാപാത്രങ്ങളായ ഹോബ്‌സ്, ഷോ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ഡേവിഡ് ലെയിറ്റ്ച്ച് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് മോർഗൻ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു.

അതേസമയം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട് താരത്തിന് പരുക്കേറ്റതും വാർത്തയായിരുന്നു. ജോ വാട്‌സ് എന്ന സ്റ്റണ്ട് താരത്തിനാണ് പരുക്കേറ്റത്. ഇയാൾ അബോധവസ്ഥയിലാണ് എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരുന്നു.

നേരത്തെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയുടെ ചിത്രീകരണത്തിനിടെ അപകടമുണ്ടായിട്ടുണ്ട്. ട്രിപ്പിൾ എക്‌സ് സിനിമയുടെ ചിത്രീകരണത്തിനിടെ ഹാരി ഒ കോണർ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. 2013ൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഷൂട്ടിംഗ് നടക്കുന്ന സമയത്തായിരുന്നു നടൻ പോൾ വാക്കർ മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top