Advertisement

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ മരിച്ചു

February 6, 2018
8 minutes Read

ജമ്മു കാശ്മീര്‍: ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയില്‍ ഭീകരാക്രമണം നടന്നു. ആശുപത്രിയില്‍ ഉണ്ടായിരുന്ന ഭീകരനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഭീകരാക്രമണം നടത്തിയിരിക്കുന്നത്. പാകിസ്ഥാനി ഭീകരനായ അബു ഹന്‍സുള്ള നവീതിനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അറസ്റ്റ് ചെയ്യുന്നത്. അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഭീകരാക്രമണം നടത്തിയത്. അബു ഹന്‍സുള്ളയെ രക്ഷിക്കാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സാരമായ പരിക്കുകളേറ്റു. ഭീകരാക്രമണത്തിനിടയില്‍ പാകിസ്ഥാനി പ്രതിയായ അബു ഹന്‍സുള്ള നവീത് രക്ഷപ്പെട്ടു. ഹന്‍സുള്ളയെ പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ എത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top