Advertisement

അഭയ കേസ്; സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

February 7, 2018
Google News 0 minutes Read
Abhaya case

അഭയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി മൈക്കിളിനെ പ്രതി
ചേർത്ത സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി തൽക്കാലത്തേക്ക്
മരവിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മൈക്കിൾ തെളിവു നശിപ്പിച്ചെന്ന് കണ്ടെത്തിയാണ് സിബിഐ കോടതി മൈക്കിളിനെ നാലാം പ്രതിയാക്കിയത്. തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന മൈക്കിളിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്. കേസിൽ സംസ്ഥാന സർക്കാരിനെ കക്ഷിയാക്കാൻ കോടതി ഹർജിക്കാരന് നിർദ്ദേശം നൽകി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന മൈക്കിളിന്റെ ഹർജിയെ സിബിഐ എതിർത്തില്ല. കേസിൽ വിചാരണ തടയരുതെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചു. 25 വർഷത്തിലധികം പഴക്കമുള്ള കേസാണെന്നും വിചാരണ തുടരുന്നതിന് തടസമില്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തന്നെ വിധി ഉണ്ടന്നും സിബിഐ അഭിഭാഷകൻ അജിത് ശാസ്തമംഗലം ബോധിപ്പിച്ചു. കേസിലെ മറ്റു പ്രതികളായ ഫാദർ തോമസ് കോട്ടൂർ , ഫാദർ ജോസ് പുതൃക്ക, സിസ്റ്റർ സ്റ്റെഫി എന്നിവർ ജാമ്യത്തിലാണ് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here