Advertisement

ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

February 7, 2018
Google News 0 minutes Read
Life Mission

ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭ ബഹിഷ്‌കരിക്കുകയും ചെയ്തു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും പി.കെ ബഷീര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പദ്ധതിയുടെ ഭാഗമായി വീടില്ലാത്തവരെ കണ്ടെത്താനും വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാനും സര്‍ക്കാരിന് കാര്യക്ഷമമായി സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ ചിലയിടത്ത് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് ഒഴിച്ചുനിര്‍ത്തിയാല്‍ പദ്ധതി പരാജയമല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. പദ്ധതിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ തിരുത്താൻ തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വീടില്ലാത്ത അഞ്ച് ലക്ഷം പേർക്ക് വീട് നിർമിക്കുന്ന വലിയ ഒരു പദ്ധതിയാണ് ലൈഫ് മിഷൻ. വിവിധ ഭവന പദ്ധതികൾ ഏകോപിപ്പിച്ചാണ് സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here