മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു

പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിച്ച് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസും എന്‍സിപിയും. ചൊവ്വാഴ്ച ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഇതേക്കുറിച്ചുള്ള തീരുമാനം അറിയിച്ചത്. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേപാട്ടീലിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എന്‍സിപിയുടെ നേതാക്കളും പങ്കെടുത്തു. 1999 മുതല്‍ 2014 വരെ 10 വര്‍ഷം മഹാരാഷ്ട്ര ഭരിച്ചത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യമായിരുന്നു. അതിന് ശേഷം 2015ല്‍ ഇരു പാര്‍ട്ടികളും വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപി-ശിവസേന സഖ്യമാണ് ആ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയത്. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിയ്‌ക്കൊപ്പം മത്സരിക്കാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയച്ചതിന് പിന്നാലെ കോണ്‍ഗ്രസ്-എന്‍സിപി പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കുമെന്ന് തീരുമാനിച്ചതോടെ ഇത് ബിജെപിയ്ക്ക് തിരിച്ചടിയായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here