പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി സ്പീക്കര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെയും മടങ്ങിയെത്താനുള്ളവരുടെയും കണക്കില്‍ അവ്യക്തതയില്ലെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ വ്യക്തമാക്കി. മരിച്ച 51 മത്സ്യതൊഴിലാളികളെ തിരിച്ചറിഞ്ഞു. 49 പേര്‍ തിരുവനന്തപുരത്ത് നിന്ന് പോയവരെന്ന് മേഴ്‌സിക്കുട്ടിയമ്മ സഭയെ അറിയിച്ചു തിരുവനന്തപുരത്ത് നിന്നും കാണാതായവര്‍ 103 ആണെന്നും മന്ത്രി നിയമ സഭയില്‍ പറഞ്ഞു. അതേസമയം ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിയത് 94 കോടിയിലധികം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. വിഴിഞ്ഞം തീരത്ത് തന്റെ ഔദ്യോഗിക വാഹനം ആരും തടഞ്ഞിട്ടില്ലെന്നും എം വിന്‍സന്റ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതിന് സ്പീക്കര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here