സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ഇന്ന് തുടക്കം

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. രണ്ട് ദിവസമാണ് സമ്മേളനം ചേരുക. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ് പ്രധാന അജണ്ട. ബിനോയ് കോടിയേരി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗം നിര്‍ണ്ണായകമാണ്. ബിനോയ്ക്കെതിരെ കേസോ, യാത്രാ വിലക്കോ ഇല്ലാത്ത സാഹചര്യത്തിൽ വിഷയം പാർട്ടി ചർച്ച ചെയ്യേണ്ട എന്നായിരുന്നു മുൻ നിലപാട്. ദുബായിൽ കേസുണ്ടെന്നും യാത്രാവിലക്കുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത് അതിന് ശേഷമാണ്.
സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ടിന്‍റെ കരടിനെക്കുറിച്ചും ചർച്ചയുണ്ടാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here