Advertisement

ഗൗരിനേഘയുടെ മരണം; ആരോപണവിധേയരായ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍ കാലയളവില്‍ ശമ്പളം!!

February 8, 2018
Google News 0 minutes Read
gouri

ഗൗരിനേഘയുടെ മരണത്തില്‍ കുറ്റാരോപിതരായ കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂളിലെ അധ്യാപകരെ തിരിച്ചെടുത്തതിനെതിരെ വിദ്യാഭ്യാസ വകുപ്പ് രംഗത്ത്.  സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം മാനേജ്‌മെന്റ് അധ്യാപകര്‍ക്ക് നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഈ രണ്ട് അധ്യാപകരം തിരികെ ജോലിയില്‍ പ്രവേശിച്ചിത്. കേക്ക് മുറിച്ച് ആഘോഷപരമായ ചടങ്ങും അന്ന് സ്ക്കൂളില്‍ സംഘടിപ്പിച്ചിരുന്നു.   27540554_889407214571380_4003971235635592552_nവിദ്യാഭ്യാസ വകുപ്പിന് നല്‍കിയ ഉറപ്പ് മാനേജ്മെന്റ് പാലിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കാലായളവ് അവധിയായി പരിഗണിക്കുമെന്നാണ് സ്ക്കൂള്‍ മാനേജ്മെന്റിന്റെ വാദം.

ഒക്ടോബര്‍ ഇരുപത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ട്രിനിറ്റി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഗൗരി മരിച്ചു. ഇതിന് പിന്നാലെ എസ്എഫ്‌ഐ, കെഎസ്‌യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ആരോപണ വിധേയരായ ക്രസന്റ് നേവിസ് , സിന്ധു പോള്‍ എന്നി അധ്യാപികമാര്‍ ഒളിവില്‍ പോയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here