കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ രാജി വച്ചു

ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് സ്കൂൾ പ്രിൻസിപ്പൽ രാജിവച്ചു. നേരത്തെ ഗൗരി നേഹയുടെ മരണത്തിലെ പ്രതികളായ അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത സംഭവത്തെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിന് നോട്ടീസയച്ചിരുന്നു. എന്നാല്‍ തന്നെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും അതിനുള്ള അധികാരം മാനേജ്മെന്റിന് മാത്രമാണെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെ നിലപാട്.
വിരമിക്കാൻ ഒന്നരമാസം കൂടി ബാക്കിനിൽക്കെ അവധിയിൽ പോകാൻ പ്രിൻസിപ്പലിനോട് മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. വിഷയത്തിൽ സസ്പെൻഡു ചെയ്ത അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും മാനേജ്മെന്‍റ് യോഗം വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here