കണ്ണട വിവാദം; സിപിഎമ്മിനെതിരെ ഒളിയമ്പുമായി സി അച്യുതമേനോന്റെ മകന്‍

സ്പീക്കറിന്റെ കണ്ണട വിഷയത്തില്‍ ഒളിയമ്പുമായി സി അച്യുതമേനോന്റെ മകന്‍ ഡോ രാമന്‍കുട്ടി രംഗത്ത്. ഫെയ്സ് ബുക്കിലൂടെയാണ് രാമന്‍കുട്ടിയുടെ ‘കുത്ത്’. തന്റെ അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ വച്ച് വാച്ച് കേടായ സംഭവമാണ് ഇദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. നന്നാക്കാന്‍ സമയം ഇല്ലാത്തത് കൊണ്ട് എച്ച്എംടിയുടെ ഒരു വാച്ച് വാങ്ങിക്കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഞ്ഞൂറ് രൂപയുടെ സ്വര്‍ണ്ണ ചെയിനുള്ള വാച്ചാണ് പിഎ വാങ്ങിക്കൊണ്ട് വന്നത്.ആയിരം രൂപയോ മറ്റോ ശമ്പളം ഉള്ള സമയത്താണ് ഈ വാച്ച് വാങ്ങിയത്. വാച്ച് കണ്ടതോടെ തന്റെ അച്ഛന്‍ ക്ഷുഭിതനായെന്നും എന്റെ വരുമാനത്തിൽനിന്ന് എനിക്കു വാങ്ങാൻ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു എന്നുമാണ് ഫെയ്സ് ബുക്ക് പോസ്റ്റിലുള്ളത്. പറഞ്ഞുവെന്നേ ഉള്ളൂ എന്നുകൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സ്പീക്കര്‍ പി. ശിവരാമകൃഷ്ണന്‍ 49,900 രൂപ വിലയുള്ള കണ്ണട വാങ്ങിയെന്ന വാര്‍ത്തയാണ് വിവാദമായത്. കണ്ണടയുടെ വില സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയതും വിവാദത്തിന് ചൂട് പകര്‍ന്നു. നിയമസഭാ സെക്രട്ടേറിയറ്റിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് സ്പീക്കറുടെ കണ്ണടയുടെ വില പുറത്തുവന്നത്. 2016 ഒക്ടോബർ അഞ്ചു മുതൽ 2018 ജനുവരി 19 വരെ, 4,25,000ൽ ഏറെ രൂപ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റായി സ്പീക്കർ കൈപ്പറ്റിയതായും രേഖകൾ വ്യക്തമാക്കി.കണ്ണടയ്ക്കായി മന്ത്രി കെ.കെ. ശൈലജ 28,800 രൂപ കൈപ്പറ്റിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറും കണ്ണടവിവാദത്തില്‍പ്പെട്ടത്.
c achuthamenon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here