കെഎസ്ഇബി പെന്‍ഷന്‍ മുടങ്ങില്ലെന്ന് മന്ത്രി എം.എം മണി

M.M Mani

വൈദ്യുത ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ പറഞ്ഞതിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും വിഷയത്തെ കുറിച്ച് പ്രതികരിച്ചു. കെഎസ്ഇബി പെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യമില്ലെന്നും മുടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും മന്ത്രി എം.എം മണി വ്യക്തമാക്കി. ഇതേ സംബന്ധിച്ച് ജീവനക്കാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ജീവനക്കാരുടെ ഒരു ആനുകൂല്യവും വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കഴിവതും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top