ജസ്റ്റിസ് ലോയയുടെ മരണം; പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. ലോയയുടെ മരണത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 15 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 114 എംപിമാര്‍ ഒപ്പിട്ട മെമോറാണ്ടം രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചു. ഒരു ജഡ്ജി ദുരൂഹസാഹചര്യത്തില്‍ മരിച്ചത് എങ്ങനെയാണെന്ന് വ്യക്തമാകണം. അതിന് സ്വതന്ത്ര്യമായി അന്വേഷണം നടക്കണം. അതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ നേരിട്ട് കണ്ട് സന്ദേഹങ്ങള്‍ അറിയിച്ചത്.
2014 ഡിസംബർ ഒന്നിനു നാഗ്പുരിലാരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ലോയയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നും ലോയയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നും ലോയയുടെ സഹോദരി പറഞ്ഞതായി കാരവൻ മാസികയുടെ അന്വേഷണ റിപ്പോർട്ടിൽ പുറത്തുവന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ. ലോയയുടെ മരണത്തിനുശേഷം കേസിൽ വാദംകേട്ട ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു.
114 MPs from 15 parties signed memorandum. His (Judge BH Loya) death is suspicious, there have been 2 other suspicious deaths. President gave positive response: Rahul Gandhi after opposition delegation met President over #JudgeLoya death case pic.twitter.com/ljy3rHJVS2
— ANI (@ANI) February 9, 2018
We just want to have a proper investigation done by an independent structure that gives us the outcome: Rahul Gandhi after opposition delegation met President over #JudgeLoya death case
— ANI (@ANI) February 9, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here