ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോംഗ്

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മുണ്‍ജേ ഇന്നിനെ ഉത്തരകൊറിയയിലേക്ക് പ്രസിഡന്‍റ് കിം ജോംഗ് ഉൻ ക്ഷണിച്ചു. കിം ജോംഗ് ഉന്നിന്‍റെ സഹോദരി കിം യോ ജോംഗാണ് മുണ്‍ ജേ ഇന്നിനെ ക്ഷണിച്ചിരിക്കുന്നത്.
വിന്‍റർ ഒളിന്പിക്സിൽ പങ്കെടുക്കാൻ എത്തിയ ഉത്തരകൊറിയൻ പ്രതിനിധികൾക്ക് മുണ്‍ജേ ഒരുക്കിയ ഉച്ചവിരുന്നിലാണ് ക്ഷണം. കിം ജോംഗ് ഉന്നിന്‍റെ ക്ഷണം മുണ്‍ ജേ സ്വീകരിച്ചതായാണ് സൂചന. വിന്‍റർ ഒളിന്പിക്സിൽ പങ്കെടുക്കുന്നതിനായി ഉത്തരകൊറിയൻ രാഷ്ട്രത്തലവന്റെ പദവിയുള്ള കിം യോംഗ് നാമിന്‍റെ നേതൃത്വത്തിൽ 22 പേരാണ് ദക്ഷിണകൊറിയ സന്ദർശിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് അയവുവരുമെന്നാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ വിശ്വസിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here