സന്‍ജ്വാന്‍ ആക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്

ജമ്മു കാശ്മീരിലെ സന്‍ജ്വാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം മൂന്നായി. സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു നേരേയാണ് ആക്രമണം നടന്നത്. എന്നാല്‍ ഒരു മരണം മാത്രമാണ് സൈനിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 4.55നാണ് ആക്രമണം ഉണ്ടായത്. വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രകമണത്തിനു പിന്നിലെന്നാണു കരുതപ്പെടുന്നത്. ഈ വർഷം ഇത്തരത്തിൽ കാഷ്മീരിൽ നടക്കുന്ന ആദ്യ ആക്രമണമാണിത്. ജമ്മു പത്താൻകോട്ട് ഹൈവേയിൽ നിരവധി ഏക്കറുകളിലായി പരന്നുകിടക്കുന്നളതാണ് സൻജ്വാൻ സൈനിക ക്യാന്പ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here