വിശാല്‍ വിവാഹം കഴിക്കുന്നത് സ്വന്തം ശത്രുവിന്റെ മകളെ തന്നെ!
തമിഴ് താരങ്ങളായ ശരത് കുമാറും വിശാലും തമ്മിലുള്ള ശത്രുത അറിയാത്തവരായി ആരും തന്നെയില്ല. എന്നാല്‍ വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്നത് ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയെയാണ്. ഇരുവരും കഴിഞ്ഞ രണ്ട് കൊല്ലമായി പ്രണയത്തിലാണ്. 2018ല്‍ തന്നെ ഇരുവരുടേയും വിവാഹം ഉണ്ടാകുമെന്നാണ് സൂചന. വിശാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018ല്‍ നടികര്‍ സംഘത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയാക്കിയ ശേഷം വിവാഹം കഴിക്കുംമെന്നുമാണ് വിശാല്‍ അടുത്തിടെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
നടികര്‍ സംഘം തെരഞ്ഞെടുപ്പിലാണ് വിശാലിന്റെയും ശരത് കുമാറിന്റേയും ശത്രുത മറ നീക്കി പുറത്ത് വന്നത്. വിശാലിനെതിരെ അഴിമതി ആരോപണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശരത് കുമാറായിരുന്നു. രൂക്ഷ വിമര്‍ശനമാണ് തുടര്‍ന്ന് വിശാല്‍ തന്റെ എതിര്‍ കക്ഷികള്‍ക്കെതിരെ തുറന്ന് വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here