രജനിയുടെ നിറം കാവിയല്ലെന്ന് പ്രത്യാശിക്കുന്നു; കമല്‍ഹാസന്‍

അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ തമിഴ്‌നാട് രാഷ്ട്രീയത്തെ കുറിച്ച് വാചാലനായി ഉലകനായകന്‍ കമല്‍ഹാസന്‍. തമിഴ്‌നാട്ടിലെ സൂപ്പര്‍സ്റ്റാറുകളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയ പ്രവേശനത്തിനുള്ള വാതിലുകള്‍ തുറന്നുവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ കമല്‍ഹാസന്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ ഡിസംബര്‍ 31ന് രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച രജനീകാന്തിന്റെ രാഷ്ട്രീയസമീപനത്തെ കുറിച്ച് നിരവധി കിംവദന്തികള്‍ നിലനില്‍ക്കെ രജനിയുടെ രാഷ്ട്രീയത്തെ കുറിച്ചും കമല്‍ പ്രത്യാശ പ്രകടിപ്പിച്ചു. രജനിയുടെ നിറം കാവിയാകില്ലെന്ന് താന്‍ പ്രത്യാശിക്കുന്നതായി കമല്‍ഹാസന്‍ തുറന്നുപറഞ്ഞു. രജനീകാന്ത് ബിജെപിക്കൊപ്പം രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. അതിനിടയിലാണ് രജനിയുടെ രാഷട്രീയം ബിജെപിയോട് കൂറ് പുലര്‍ത്തുന്നതാകില്ലെന്ന് താന്‍ പ്രത്യാശിക്കുന്നതായി കമല്‍ഹാസന്‍ വെളിപ്പെടുത്തിയത്.
അതേസമയം തന്റെ രാഷ്ട്രീയത്തിന്റെ നിറം ചുവപ്പ് ആകില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴിനാട് രാഷ്ട്രീയം ഇപ്പോള്‍ വിഷമയമായിരിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുകയാണ് രാഷ്ട്രീയ പ്രവേശം വഴി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 21ന് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് കമല്‍ഹാസന്‍ പദ്ധതിയിട്ടിരിക്കുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ പദയാത്ര നടത്തിയായിരിക്കും രാഷ്ട്രീയ പ്രവേശനം കമല്‍ പ്രഖ്യാപിക്കുക. ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങും മനസിലാക്കുകയാണ് ഈ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. രജനീകാന്തുമായി രാഷ്ട്രീയ സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അത് കാലം തന്നെ വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here