കേരളവര്‍മ്മ കലാലയത്തിന്റെ നെഞ്ചകത്ത് നിന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് പാടിയ ആ വരികളും ഇന്ന് ഹിറ്റായി ; ‘മാണിക്യ മലരായ പൂവി…’

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. എല്ലായിടത്തും ഇപ്പോള്‍ മാണിക്യ മലരായ പൂവി… എന്ന് ഗാനമാണ്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഈ ഗാനം ഹിറ്റായതിനോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പാട്ട് പാടിയ ഒരു കലാലയവും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഫ്രെയിമുകള്‍ക്ക് ചായം പൂശാതെ ഏറ്റവും റിയലസ്റ്റിക്കായി തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്നാണ് ആ വരികള്‍ വീണ്ടും കേള്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ കോളേജിലെ യൂണിയന്‍ ചേര്‍ന്നൊരുക്കിയ മാണിക്ക്യ മലരായ പൂവി… എന്ന ആല്‍ബം ഏറെ ഹൃദ്യമാണ്. ഡി-സോണ്‍ കലോത്സവുമായി ബന്ധപ്പെട്ടുള്ള രസകരമായ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്താണ് കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ ഇത് ഒരുക്കിയിരിക്കുന്നത്. കലാലയവും കലാലയത്തിന്റെ ചുമരുകളും കലോത്സവത്തിനായി തയ്യാറെടുക്കുന്ന കലാലയത്തിലെ വിദ്യാര്‍ഥികളും എല്ലാം ഫ്രെയിമില്‍ വന്ന് പോകുന്നത് ഏറ്റവും മനോഹരമായി ഒപ്പിയെടുത്തിരിക്കുകയാണ് ഇവിടെ.
ഹൃദയങ്ങള്‍ കവരുന്ന, ഒരു കലാലയത്തിന്റെ സ്പന്ദനം വെറും മൂന്ന് മിനിറ്റുകള്‍ക്കൊണ്ട് ഒപ്പിയെടുത്ത വീഡിയോ കാണാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here