Advertisement

‘സിനിമ മേഖലയിൽ ക്രിയേറ്റീവ് ഘടകമാണ് ആവശ്യം, ഡോക്ടർമാർ, അധ്യാപകർ ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിക്കുന്നു’: സംവിധായകൻ ഒമർ ലുലു

April 19, 2025
Google News 1 minute Read
Interim bail for Omar Lulu in rape case

സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു ട്വന്റിഫോറിനോട് . ആളുകൾക്ക് ബോധവത്കരണം നടത്തണം. സിനിമയിൽ മാത്രമല്ല എല്ലായിടത്തും ലഹരിയുണ്ട്. മദ്യവും ലഹരിയാണ്. ആളുകൾ എങ്ങനെ ഈ സാഹചര്യത്തിലേക്ക് എത്തുന്നതെന്ന് നോക്കണമെന്നും ഒമർ ലുലു വ്യക്തമാക്കി.

സിനിമ സെറ്റിൽ മാത്രമല്ല എല്ലായിടങ്ങളിലും പരിശോധന വേണം. ഡോക്ടർമാർ, അധ്യാപകർ, മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിക്കുന്നു. പിള്ളേരൊക്കെ ഹാപ്പി ആയിട്ടിരിക്കട്ടെ ഹാപ്പി ആയ ലൈഫ് മുന്നോട്ട് പോകണം.

സിനിമാക്കാരെ മാത്രം മോശമായി ചിത്രീകരിക്കരുത്. സിനിമ മേഖലയിൽ ക്രീയേറ്റീവ് ആയ ഘടകമാണ് ആവശ്യം. സിനിമ ലൊക്കേഷനിൽ ക്രീയേറ്റീവ് മേഖലയിൽ തടസമാവാത്ത രീതിയിൽ പരിശോധന നടക്കട്ടെയെന്നും ഒമർ ലുലു പറഞ്ഞു.

അതേസമയം ലഹരി കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. തനിക്ക് ലഹരി എത്തിച്ച് നൽകുന്നത് സിനിമാ പ്രവർത്തകരെനന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ മൊഴി. താൻ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നും മൊഴിയിൽ ഷൈൻ വെളിപ്പെടുത്തി.

ഒരു വർഷം മുൻപ് ലഹരി മുക്ത ചികിത്സ തേടിയിരുന്നു . ലഹരി ഉപയോഗം വർദ്ധിച്ചപ്പോൾ വീട്ടുകാർ കൂത്താട്ടുകുളത്തെ ലഹരി വിമുക്ത എത്തിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈനിന്റെ മൊഴിയിൽ പറയുന്നു.

ലഹരിക്കേസിൽ നടൻ ഷൈന്‍ ടോം ചാക്കോ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് താരത്തിന്റെ മൊഴി . കേസിൽ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ ഡി പി എസിലെ 29 , 27 വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നാല് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് പിന്നാലെ ജാമ്യം ലഭിക്കുകയായിരുന്നു.

തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാട്, സമാന കേസുകളില്‍ ഉള്‍പ്പെട്ടവരുമായുള്ള ബന്ധം, ഫോണ്‍ കോളുകള്‍, മൊഴികളിലെ വൈരുധ്യം തുടങ്ങിയവയാണ് ഷൈനിനെ കുരുക്കിയ തെളിവുകള്‍. തെളിവുകള്‍ ശേഖരിച്ച ശേഷമാണ് നോട്ടീസ് നല്‍കിയത്. ലഹരി ഉപയോഗിച്ചോയെന്ന് ഷൈനിനെ പരിശോധിക്കും. സ്രവം, തലമുടി, രക്തം എന്നിവ പരിശോധിക്കും. ഫോണ്‍ രേഖകള്‍ നിര്‍ണായക തെളിവായി. ഡ്രഗ് ഡീലറായ സജീറുമായുള്ള ബന്ധം തെളിവായെന്നും പൊലീസ് പറഞ്ഞു.

Story Highlights : Omar lulu against drugs in cinema sets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here