Advertisement

സാന്‍ജ്വാന്‍ ഏറ്റുമുട്ടല്‍; മരിച്ച സൈനികരുടെ എണ്ണം അഞ്ചായി

February 11, 2018
1 minute Read
terrorist attack kashmir

ജമ്മു കാഷ്മീരിലെ സൻജ്വാനിൽ സൈനിക ക്യാംപിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികർക്കു കൂടി വീരമൃത്യു. നേരത്തെ, മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോ‌ടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ആക്രമണത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന നാട്ടുകാരനും ഇന്ന് മരണത്തിനു കീഴടങ്ങി. ഇതോടെ ആക്രമണത്തിലും തുടർന്നുണ്ടായ ഏറ്റമുട്ടലിലും കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

നേരത്തെ, നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു, രണ്ട് സൈനികരെ ശനിയാഴ്ചയും രണ്ടു പേരെ ഇന്നുമാണ് സൈന്യം വധിച്ചത്. സൻജ്വാൻ സൈനിക ക്യാംപിലെ ഫാമിലി ക്വാർട്ടേഴ്സിലാണ് ശനിയാഴ്ച പുലർച്ചെ 4.55ന് ആക്രമണമുണ്ടായത്. ഇവിടേയ്ക്ക് അതിക്രമിച്ചു കയറിയ ഭീകരർ  തുടര്‍ച്ചയായി വെടിയുതിർക്കുകയായിരുന്നു. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് സൈന്യം വ്യക്തമാക്കിയത്. കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​രി​​​ൽ​​​നി​​​ന്ന് എ​​​കെ 56 റൈ​​​ഫി​​​ളു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ സൈ​​​ന്യം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top