Advertisement

കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന്

February 12, 2018
Google News 0 minutes Read
sahithya academy

കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുക.

കന്നട കവിയും നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖര കമ്പാര്‍, മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേ, വിഖ്യാത ഒഡീഷ എഴുത്തുകാരി പ്രതിഭ റായ് എന്നിവരാണ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കുന്നത്. പ്രഭാവര്‍മ്മ, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. അജിത് കുമാര്‍ എന്നിവരാണ് ജനറല്‍ കൗണ്‍സിലില്‍ മലയാളത്തെ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ നിന്ന് ആര് ഭരണസമിതിയിലെത്തും എന്ന തീരുമാനവും തെരഞ്ഞെടുപ്പിലൂടെയാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here