ഫ്‌ളവേഴ്‌സ് അക്കാദമി ഓഫ് ഡാൻസ് ആന്റ് മ്യൂസിക് തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു

ഫ്‌ളവേഴ്‌സ് അക്കാദമി ഓഫ് ഡാൻസ് ആന്റ് മ്യൂസിക് തൃശൂരിൽ പ്രവർത്തമാരംഭിച്ചു. എംപി ടിഎൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ഫ്‌ളവേഴ്‌സ് അക്കാദമി ഓഫ് ഡാൻസ് ആന്റ് മ്യൂസികിന്റെ ശാഖ തൃശ്ശൂർ പൂങ്കുന്നത്താണ് പ്രവർത്തനം ആരംഭിച്ചത്. തൃശൂർ ലോക്‌സഭമണ്ഡലം എം പി ടി എൻ പ്രതാപന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളെ സ്‌കൂൾ പാഠ്യവിഷയങ്ങളിൽ മാത്രം കുരുക്കിയിടാതെ സംഗീതത്തിന്റെയും നൃത്തതിന്റെയുമെല്ലാം ലോകത്തേക്ക് കൂടി കൈപിടിച്ചു നടത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ സാമൂഹ്യ പ്രവർത്തക
നളിനി ചന്ദ്രൻ പറഞ്ഞു.
Read Also : രാണു മൊണ്ടാൽ കോമഡി ഉത്സവത്തിലെത്തുന്നു
പ്രായഭേദമെന്യേ ആർക്കും സംഗീതത്തിന്റേയും നൃത്തത്തത്തിന്റേയും ലോകത്തേക്ക് ചുവടുവെക്കാൻ അവസരമൊരുക്കുകയാണ് ഫ്‌ളവേഴ്‌സ് അക്കാദമി ഓഫ് ഡാൻസ് ആന്റ് മ്യൂസിക്. ഫ്‌ളവേഴ്‌സ് അക്കാദമി കോഴ്‌സ് ഡയറക്ടർ സന്ധ്യ ബാലസുമ, ഫ്‌ളവേഴ്‌സ് ടിവി ഡിസ്ട്രിബ്യൂഷൻ ചീഫ് മാനേജർ മനു ലാൽ തുടങ്ങിയവർ സംസാരിച്ചു. റോഷ് കുമാർ സ്വാഗതവും സുന്ദർരാജ് നന്ദിയും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here