രാണു മൊണ്ടാൽ കോമഡി ഉത്സവത്തിലെത്തുന്നു

പശ്ചിമ ബംഗാളിലെ രാണാഘട്ട് റെയിൽവേ സ്റ്റേഷനിലിരുന്ന് മധുര ശബ്ദത്തിൽ പാടിയ രാണുവിനെ ഓർമയില്ലേ? പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോട രാണുവിന്റെ ജീവിതം പുതിയ ദിശയിലേക്ക് വഴിമാറി. സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷ്മിയ രാണുവിന് സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു.

എത്ര കേട്ടാലും മതിവരാത്ത ആ മധുര ശബ്ദം മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ‘ഫ്‌ളവേഴ്‌സ്’. കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ഫ്‌ളവേഴ്‌സിന്റെ ‘കോമഡി ഉത്സവ’ത്തിലൂടെ രാണു മൊണ്ടാൽ ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ബോളിവുഡിൽ പിന്നണി പാടിയ രാണുവിനെ മലായാളി പ്രേക്ഷകർക്ക് അടുത്തറിയാനുള്ള അവസരമാണ് ഫ്‌ളവേഴ്‌സ് ഒരുക്കുന്നത്. ഹിന്ദി ഗാനങ്ങൾക്കൊപ്പം മലയാളം പാട്ടും രാണു പാടുന്നുണ്ട്.

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പാട്ടുപാടിക്കൊണ്ടിരുന്ന രാണുവിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയെ ലോകം അറിഞ്ഞത്. ലതാ മങ്കേഷ്‌കറിന്റെ സ്വരമാധുരിയുള്ള ഗായിക എന്ന നിലയിൽ സൈബർ ലോകം രാണുവിനെ രാണാഘട്ടിന്റെ ലതയെന്ന് വിശേഷിപ്പിച്ചിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top