സിപിഐ ഇടുക്കി ജില്ലാ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിന് രൂക്ഷ വിമര്‍ശനം

CPI against CPM

ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമര്‍ശനം. മന്ത്രി എം.എം മണിയെയും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ സിപിഐ-സിപിഎം ബന്ധം ദിനംപ്രതി വഷളായി വരികയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയായ എം.എം മണിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. താനാണ് സര്‍ക്കാര്‍ എന്ന ചിന്തയാണ് മുഖ്യമന്ത്രിക്കെന്ന് സിപിഐ കുറ്റപ്പെടുത്തി. മന്ത്രി മണി സിപിഐയെ താഴ്ത്തികെട്ടാന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും ജില്ലയില്‍ എല്ലായിടത്തും സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത് സിപിഐയെ തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുകയാണെന്നും സിപിഐ കുറ്റപ്പെടുത്തി. കൊ​ട്ട​ക്കാ​ന്പൂ​രി​ലെ കൈ​യേ​റ്റ​ക്കാ​രെ ര​ക്ഷി​ക്കാ​നാ​ണ് മ​ന്ത്രി മ​ണി​യു​ടെ ശ്ര​മ​മെ​ന്നും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. താ​നാ​ണ് സ​ർ​ക്കാ​രെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ധ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പാ​പ്പാ​ത്തി​ച്ചോ​ല​യി​ലെ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലി​നെ​തി​രേ സാ​ക്ഷാ​ൽ മു​ഖ്യ​മ​ന്ത്രി ത​ന്നെ നേ​രി​ട്ടു രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ന്നും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കു​റ്റ​പ്പെ​ടു​ത്തു​ന്നു.  ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി എം.​എം.​മ​ണി​ക്കും സി​പി​എ​മ്മി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top