വിജിലന്‍സ് ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്

സംസ്ഥാന വിജിലന്‍സ് ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പുതിയ വിജിലന്‍സ് ഡയറക്ടറെ ഉടന്‍ നിയമിക്കാനുള്ള ദ്രുതഗതിയിലുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ പതിനൊന്ന് മാസത്തോളമായി വിജിലന്‍സ് ഡയറക്ടര്‍ ചുമതല ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍വഹിക്കുന്നത്. രണ്ട് പ്രധാന ചുമതലകള്‍ ഒരുമിച്ച് കൈവശം വച്ചിരിക്കുന്നതിനാല്‍ വിജിലന്‍സ് വകുപ്പ് നിഷ്‌ക്രിയമാണെന്ന തരത്തില്‍ നിരന്തര വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് കേള്‍ക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് വേണ്ടിയുള്ള അവസാനഘട്ട ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. ജയില്‍ വകുപ്പ് മേധാവി ആര്‍. ശ്രീലേഖയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ പദവി നല്‍കാനുള്ള സാധ്യതകളാണ് നിലവില്‍ കാണുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here