Advertisement

പ്രതിരോധമന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും

February 12, 2018
0 minutes Read
nirmala seetharaman 1

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. ജമ്മു കാശ്മീരിലെ സാന്‍ജ്വാനിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ സാന്‍ജ്വാനിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ ഇതുവരെ പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കാശ്മീരില്‍ ആക്രമണങ്ങള്‍ തുടര്‍കഥയാകുന്ന സാഹചര്യത്തിലാണ് മന്ത്രി നിര്‍മല സീതാരാമന്റെ ഈ സന്ദര്‍ശനം. പലയിടത്തും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top